Tuesday, September 27, 2011

എന്റെ കൂടുകാരി...

ഓര്‍മ്മകള്‍ മാത്രം സമ്മാനിക്കുന്ന
എന്റെ പ്രിയ കൂട്ടുകാരി.....
എനിക്ക് നിന്റെ സൌഹൃദം ഇഷ്ട്ടമായ് ..
ഒരു നിയോഗത്തിലൂടെ.. വന്ന് ,
സൌഹൃദത്തിന്റെ ശരിയായ മേച്ചില്‍ പുറം
കാണിച്ചു തന്നത് നീയാണ് ... എന്‍റെ പ്രിയ കൂട്ടുകാരി
വാക്കുകളാല്‍ വിസ്മയം തീര്‍ക്കുന്ന
നിന്‍റെ സൌഹൃദം ... എത്രത്തോളം എന്‍റെ
മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട്‌ എന്ന് ഞാന്‍
എങ്ങിനെ പറഞ്ഞു മനസ്സിലാക്കും ..
വീണ് കിട്ടിയോരാ സ്‌നേഹ വിശുദ്ധിക്ക്..
ജന്മാന്തരങ്ങള്‍ തന്‍ സ്‌നേഹപാശങ്ങളാല്‍
ബന്ധിച്ചൊരെന്‍ ആത്മ മിത്രമെന്ന്
അറിയാന്‍ ഞാന്‍ വൈകിയോ ..? ..
സൂര്യതാപം മുള്ളായ് പതിക്കുന്ന
ഈ ഉച്ചവെയിലിലും
സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല...
കരിവാളിച്ച സ്വപ്നങ്ങളുടെ
വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും
ഉടഞ്ഞുപോയ സ്വപ്നങ്ങളില്‍
ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും
വികാര ശൂന്യതയുടെ
മേലങ്കി എനിക്ക് നല്‍കുന്നു...
കാണാമറയത്ത് നിന്ന് ഓര്‍ക്കാത്ത നേരത്ത്
കുസൃതിയുമായ് എത്തും നിന്‍ വിളിക്കായി
കാതോര്‍ത്തിരിക്കുന്നു ഞാന്‍...
ഈറനില്‍ മങ്ങുന്ന കാഴ്ചയില്‍
കാണുന്നു ഞാനങ്ങ് ദൂരെ തെളിയുന്നൊരാ
ഒറ്റനക്ഷത്രത്തിന്‍ തിളക്കത്തെയും
കാത്തു കാത്തിരിക്കുന്നു ................

Thursday, September 1, 2011

ഒരു സുഹൃത്തിനു വേണ്ടി

പുഴയുടെ ഗര്‍ഭഗൃഹത്തിലേക്ക്‌ എന്നെങ്കിലും പോയിട്ടുണ്ടോ,

അവിടെ ശാന്തമായി ഒഴുകുന്ന പുഴയില്ല

മറിച്ച് തുള്ളിക്കളിക്കുന്ന, കളകളാരവത്തോടെ ഒഴുകുന്ന ഒരു കൊച്ചരുവി മാത്രമേ കാണു.

ഒഴുകി ഒഴുകി വരുംണ്ഭോള്‍ അതിനു ശാന്തഭാവം വരുന്നു

സുഹൃത്തെ നമ്മുടെ സൗഹൃദവും ഇങ്ങനെ ആയിരുന്നു.

ആദ്യമായ് നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ അപരിചിതരെ പോലെ ആയിരുന്നു.

നാളുകള്‍ കഴിഞ്ഞപ്പോള്‍ ആത്മബന്ധത്തിന്‍റെ ഒരു ഉറവ പൊട്ടി

പിന്നീട് പിണക്കങ്ങളിലൂടെയും പരിഭവങ്ങളിലൂടെയും ആ സൗഹൃദം പതഞ്ഞൊഴുകി

ഒടുവില്‍ നാം അറിയാതെ എങ്ങിനയോ എപ്പോഴോ സൗഹൃദത്തിനു

ആഴവും പരപ്പും വര്‍ധിച്ചു

അത് ശാന്തഗംഭീരമായ ഒരു പുഴപോലെ ഒഴുകാന്‍ തുടങ്ങി

പിന്നെ അവിടെ പരിഭവങ്ങളില്ലായിരുന്നു, അപസ്വരങ്ങളില്ലായിരുന്നു,

മറിച്ച് ഇരുകരകളിലെക്കും ആത്മബന്ധത്തിന്‍റെ പച്ചപ്പുവിരിച്ചു നാം ഒഴുകി തുടങ്ങി....