Thursday, May 7, 2009

പ്രണയത്തെക്കുറിച്ച്



എന്റെ പ്രണയം
ഞാന്‍ പോലുമറിയാതെ
എന്റെ രാഗം ആയിരുന്നു

എന്റെ പ്രണയം
അവള്‍ പോലുമറിയാതെ
എന്റെ താളം ആയിരുന്നു

ഓര്‍ക്കുന്നു ഞാന്‍
നീയൊരു വാക പൂവിന്നിതളായി
മന്ദാരത്തിന്‍ മൃടുമഞ്ഞയായി
മുളം തണ്ടില്‍ സംഗീതമായി
നിശയിലെ ആമ്പല്‍ പൂവായി
പൂത്തുലഞ്ഞതും . . .
പിന്നെ എപ്പോഴോ
ഉറക്കം വരാതെ
ഭീത രാത്രികള്‍
സ്നേഹചിന്തുംകൊണ്ടു
കടന്നു പോയി

എന്റെ പ്രണയമോ
കത്തിത്തീര്‍ന്ന തിരിയായി . . .
പൂക്കളും പ്രതീക്ഷകളും
നനഞ്ഞ മണ്ണില്‍
ചിതറി പോയി ....